ഗ്രൂപ്പ് മാനേജര്‍മാര്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല
തിരുവനന്തപുരം:കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടി വന്നത് ഗ്രൂപ്പ് സമ്മര്ദ്ദം മൂലമാണെന്ന് സുധീരന്റെ വെളിപ്പെടുത്തല്. സഹികെട്ടാണ് തനിക്ക് രാജിവെക്കേണ്ടി വന്നത്. ഗ്രൂപ്പ് മാനേജര്മാര് തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കോണ്ഗ്രസ് പാര്ട്ടിയിലെ ഗ്രൂപ്പ് വൈരത്തിന്റെ ഇരയാണ് താന്.
സംഘടാ സംവിധാനത്തില് വലിയ പിഴവ് ഉണ്ടായതുകൊണ്ടാണ് അന്ന് രാജിവെക്കേണ്ടി വന്നത്. പാര്ട്ടിയില് പ്രവര്ത്തിക്കാന് കഴിയാത്ത സാഹചര്യമായിരുന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനം ആരോഗ്യകാരണങ്ങളാല് ഒഴിയുകയാണെന്നാണ് നേരത്തേ പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്ന സമയത്ത് സുധീരന് പറഞ്ഞത്.
ഗ്രൂപ്പ് കാരണം സംഘടനാസംവിധാനം മുന്നോട്ടു കൊണ്ടുപോകാനായില്ലെന്നും ഗ്രൂപ്പ് അതിപ്രസരം തെരഞ്ഞെടുപ്പിൽ തോൽവിക്ക് കാരണമായെന്നും സുധീരന് പറഞ്ഞു. കോണ്ഗ്രസ് പാര്ട്ടി രക്ഷപെടില്ലെന്നും ഇതേ അവസ്ഥയില് തുടരുമെന്നും സുധീരന് പ്രതികരിച്ചു. എന്നാല് പാര്ട്ടിയില് ഗ്രൂപ്പ് അതിപ്രസരമെന്ന സുധീരന്റെ നിലപാട് സ്വന്തം അഭിപ്രായമെന്നും പാര്ട്ടിയില് ഗ്രൂപ്പുണ്ട് എന്നാല് അതിപ്രസരം ഇല്ലെന്ന് ഹസ്സന് പറഞ്ഞു
