രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ് കീഴടങ്ങിയെന്ന് സുധീരന്‍
തിരുവനന്തപുരം: ഒഴിവു വരുന്ന രാജ്യസംഭാ സീറ്റ് കേരള കോണ്ഗ്രസ് എമ്മിന് നല്കിയതിനെതിരെ രൂക്ഷ വിമര്ശനവുമായി കോണ്ഗ്രസ് നേതാവ് വി എം സുധീരന്. കോണ്ഗ്രസ് കീഴടങ്ങിയെന്ന് സുധീരന് വ്യക്തമാക്കി. നേതൃത്വത്തിന്റേത് ഗുരുതരമായ വീഴ്ചയാണെന്നും ഇത് ന്യായീകരിക്കാനാവാത്ത തീരുമാനമാണെന്നും സുധീരന് പറഞ്ഞു.
സീറ്റ് കേരള കോണ്ഗ്രസ് എമ്മിന് നല്കണമെന്ന് കേരളത്തില് നിന്നുള്ള നേതാക്കള് രാഹുല് ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്ന്ന് കേരള നേതൃത്വവുമായും കുഞ്ഞാലിക്കുട്ടി, ജോസ് കെ മാണിയുമായും രാഹുല് ഗാന്ധി ചര്ച്ച നടത്തി.
യുഡിഎഫിന്റെ വിശാല താല്പര്യം പരിഗണിച്ചു കൊണ്ട് ഇക്കാര്യത്തില് ഇളവ് നല്കണമെന്നാണ് കോണ്ഗ്രസ് നേതാക്കള് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടത്. കേരള നേതൃത്വത്തിന്റെ നിലപാടിന് രാഹുല് ഗാന്ധി അനുമതി നല്കുകയായിരുന്നു.
