എ.ഐ.സി.സി. ജനറൽ  സെക്രട്ടറി നിയമനത്തിൽ വി.എം.സുധീരൻ വിയോജിപ്പ് അറിയിച്ചു.

തിരുവന്തപുരം: എ.ഐ.സി.സി. ജനറൽ സെക്രട്ടറി നിയമനത്തിൽ വി.എം.സുധീരൻ വിയോജിപ്പ് അറിയിച്ചു. ഒരു ശ്രീനിവാസൻ എ.ഐ.സി.സി. സെക്രട്ടറിയായി വന്നിരിക്കുന്നു എന്നത് അത്ഭുതത്തോടും തെല്ലൊരു ഞെട്ടലോടെയുമാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും കോൺഗ്രസിനെ സ്നേഹിക്കുന്ന സാധാരണ ജനങ്ങളും അറിഞ്ഞതെമന്ന് സുധീരൻ . 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആരാണീ ശ്രീനിവാസൻ എന്ന ചോദ്യമാണ് വ്യാപകമായി പാർട്ടി പ്രവർത്തകരുടെ മനസ്സിൽ ഉയരുന്നത്. കോൺഗ്രസ് പ്രവർത്തന രംഗത്ത് മതിയായ പശ്ചാത്തലം ഇല്ലാത്ത ഇപ്രകാരം ഒരാൾ എങ്ങനെ ഇതുപോലൊരു സുപ്രധാന സ്ഥാനത്ത് വന്നുപെട്ടു. ഏതായാലും പിൻവാതിലിൽ കൂടിയുള്ള ഈ വരവ് ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. എതിർപ്പ് രാഹുൽ ഗാന്ധിയെ അറിയിച്ചു എന്നും സുധീരന്‍ പറഞ്ഞു.