മദ്യ നയത്തിന്‍റെ കാര്യത്തില്‍ ഹിത പരിശോധന നടത്താന്‍ സർക്കാര്‍ തയാറുണ്ടോ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ഇക്കാര്യത്തില്‍ താൻ സർക്കാരിനെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മദ്യലോബിയോടാണ് സര്‍ക്കാരിന് കൂറെന്നും അദ്ദേഹം പറഞ്ഞു.

മദ്യ നയത്തിനെതിരെ ആധ്യാത്മിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചേര്‍ന്ന് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു വി എം സുധീരന്‍. കവയത്രി സുഗതകുമാരി, ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം കര്‍ദിനാള്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ തുടങ്ങിയവരും പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തു.