ഒറ്റയ്ക്ക് മത്സരിക്കുമോ എന്ന കാര്യത്തിൽ തീരുമാനം ബിഡിജെഎസിന്‍റെത് ബിഡിജെഎസ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മുരളീധരന്‍

lതിരുവനന്തപുരം: ബിഡിജെഎസ്സുമായി നിലവിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് വി മുരളീധരൻ. ചെങ്ങന്നൂരിൽ ഒറ്റയ്ക്ക് മത്സരിക്കുമോ എന്ന കാര്യത്തിൽ തീരുമാനം പറയേണ്ടത് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ ആണെന്നും മുരളീധരൻ പറഞ്ഞു. വെള്ളപ്പള്ളിയുടെ അഭിപ്രായത്തോട് ബിഡിജെ എസ് പ്രതികരിക്കട്ടേ. ബിഡിജെഎസും ബിജെപിയും തമ്മിൽ തർക്കങ്ങളില്ലെന്നും മുരളീധരൻ.