തിരുവനന്തപുരം: വിശ്വാസികളായ സ്ത്രീകള്‍ക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന് താന്‍ പറഞ്ഞതായുള്ള മാധ്യമവാര്‍ത്തകള്‍ക്കെതിരെ രാജ്യസഭാംഗം  വി മുരളീധരന്‍.  താന്‍ അങ്ങനെ പറഞ്ഞിട്ടില്ല. താന്‍ പറഞ്ഞതിന്‍റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയായിരുന്നെന്നും വി മുരളീധരന്‍ പറഞ്ഞു.

 

ന്യൂസ് 18ന്‍റെ പ്രൈം ടൈം പരിപാടിയിലാണ് മുന്‍ സംസ്ഥാന ബിജെപി അദ്ധ്യക്ഷനും രാജ്യസഭ എംപിയുമായ വി മുരളീധരന്‍ ശബരിമലയില്‍ യുവതി പ്രവേശനത്തിന് എതിരല്ലെന്ന് പറഞ്ഞത്. 
 

http://ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നതില്‍ പ്രശ്‌നമില്ലെന്ന് വി മുരളീധരന്‍ എംപി