കൊച്ചി: തന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ വി പി ഗംഗാധരന്‍ പൊലീസില്‍ പരാതി നല്‍കി. ക്യാൻസറിന് കീമോതെറാപ്പിയേക്കാൾ നല്ലത് ചെറുനാരങ്ങയാണെന്നതടക്കമുള്ള വ്യജ പ്രചാരണങ്ങള്‍ ഡോ. ഗംഗാധരന്‍റെ പേരില്‍ പ്രചരിക്കുന്നതിനെതിരെയാണ് പരാതി. ഫേസ്ബുക്ക്, വാട്സ്ആപ് അടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെയാണ് സന്ദേശം പ്രചരിക്കുന്നത്. 
ഗംഗാധരന്‍റെ ഫോട്ടോയ്ക്കൊപ്പമാണ് കീമോ തെറാപ്പിയ്ക്ക് പകരമെന്ന തരത്തിലുള്ള ഒറ്റമൂലികളുടെ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത്. പഞ്ചസാര മാറ്റി നിര്‍ത്തുക, ചെറുനാരങ്ങാ നീര് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക, ഓര്‍ഗാനിക് വെളിച്ചെണ്ണ കഴിക്കുക തുടങ്ങിയ കാര്യങ്ങളാണ് കീമോയ്ക്ക് പകരമായി പ്രചാരണങ്ങളില്‍ നിര്‍ദ്ദേശിക്കുന്നത്. ഗംഗാധരന്‍ പറയുന്നതെന്ന തരത്തിലാണ് ഈ പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്.
