കൊല്ലം: ആര്‍.എസ്. പി. മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍മന്ത്രിയുമായ വി. പി. രാമകൃഷ്ണപിള്ള അന്തരിച്ചു . തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു.

ആർ.എസ്.പി മുൻ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു. 1998-2001 കാലയളവിലെ നായനാർ മന്ത്രിസഭയിൽ ജലസേചന-തൊഴിൽ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.