ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറേണ്ടതില്ലെന്ന് ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. ജേക്കബ് തോമസ് സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. ജേക്കബ് തോമസിന്റെ രാജി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കരുതുന്നില്ല. ജേക്കബ് തോമസിനെതിരെ ചിലര്‍ അപവാദ പ്രചാരണം നടത്തുന്നുവെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.


വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നു നീക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍‌കിയിരുന്നു.