നെല്‍വയല്‍ നീര്‍ത്തട നിയമ ഭേദഗതി ആശങ്കയറിച്ച് വിഎസ്
തിരുവനന്തപുരം: നെല്വയല് നീര്ത്തട സംരക്ഷണ നിയമം കേരള ചരിത്രത്തിലെ നിര്ണായകമായ നിയമമായിരുന്നുവെന്ന് വിഎസ് അച്യുതാനന്ദന്. അതില് വരുത്തിയ ഭേദഗതികളെ സംബന്ധിച്ച് പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും നല്കിയ ഉറപ്പ് നമ്മുടെ മുന്നിലുണ്ടെന്നും അത് വിശ്വാസത്തിലെടുക്കേണ്ടതുണ്ടെന്നും വി.എസ് അച്യുതാനന്ദന് പറഞ്ഞു.
എന്നാല് ഉദ്യോഗസ്ഥ തലത്തില് നിയമത്തിന്റെ അന്തസത്ത ചോര്ത്തിക്കളയാനുള്ള സാദ്ധ്യതകള് ഭേദഗതിയിലുണ്ട് എന്ന ആശങ്ക ഗൗരവത്തിലെടുക്കണം. ഇക്കാര്യത്തില് സര്ക്കാര് ജാഗ്രത പുലര്ത്തേണ്ടതുണ്ടെന്നും വിഎസ് പറഞ്ഞു.കടുത്ത പ്രതിപക്ഷ പ്രതിഷേധങ്ങള്ക്കിടയിലായിരുന്നു നെല്വയല് തണ്ണീര്ത്തട നിയമ ഭേദഗതി ബില് പാസാക്കിയത്. ബില് കീറിയെറിഞ്ഞ് സഭ വിട്ട പ്രതിപക്ഷത്തോട് സഹതാപമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി
