ജനുവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ തീര്‍ക്കുക. ശബരില വിധിക്കെതിരെ വനിതകളെ മുൻനിർത്തിയുള്ള സമരങ്ങളെ വനിതകളെ ഇറക്കി തന്നെ പ്രതിരോധിക്കാനാണ് സർക്കാർ തീരുമാനം.

തിരുവനന്തപുരം: ഹിന്ദുത്വവാദികളുടെ ആചാരങ്ങൾ പകർത്തലല്ല വർഗസമരമെന്ന് വി എസ് അച്യുതാനന്ദന്‍. ജാതി സംഘടനകൾക്കൊപ്പമുള്ള വർഗസമരം കമ്മ്യൂണിസ്റ്റ് വിപ്ലവമല്ലെന്നും വി.എസ് തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം മുഖ്യമന്ത്രി വിളിച്ച സാമുദായിക സംഘടനകളുടെ യോഗത്തില്‍ ശബരിമല പ്രശ്നത്തിലെ സമരങ്ങളെ പ്രതിരോധിക്കാൻ വനിതാ മതില്‍ തീര്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 

ജനുവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ തീര്‍ക്കുക. ശബരില വിധിക്കെതിരെ വനിതകളെ മുൻനിർത്തിയുള്ള സമരങ്ങളെ വനിതകളെ ഇറക്കി തന്നെ പ്രതിരോധിക്കാനാണ് സർക്കാർ തീരുമാനം. നവോത്ഥാന പാരമ്പര്യമുള്ള സംഘനടകളുടെ പിന്തുണ ഉറപ്പാക്കിക്കൊണ്ടാണ് വനിതാ മതിൽ തീർക്കുന്നത്.