ശബരിമലയില്‍ പോയ സ്ത്രീകളുടെ വീട്ടില്‍ അതിക്രമം നടത്തുന്ന ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് വി എസ് അച്യുതാനന്ദന്. ഇത്തരം ക്രമസമാധാന പ്രശ്നങ്ങളുണ്ടാവുമ്പോള്‍ പൊലീസുകാര്‍ കാഴ്ച്ചക്കാരായി നില്‍ക്കുന്നത് ശരിയല്ലെന്നും വി എസ്.
തിരുവനന്തപുരം: ശബരിമലയിലെ സംഭവവികാസങ്ങളിൽ പൊലീസിനെ വിമർശിച്ച് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. ഇത്തരം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ക്രമസമാധാനപാലനത്തിന് ചുമതലപ്പെട്ട പൊലീസ് കാഴ്ചക്കാരായി നിൽക്കുന്നത് ശരിയല്ലെന്ന് വി എസ് പറഞ്ഞു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍, ശബരിമലയിലേക്ക് പോയ യുവതികളുടെ വീട്ടിൽ അതിക്രമം നടത്തുന്ന ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നും വി എസ് അച്യുതാനന്ദൻ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ ശബരിമല ദര്‍ശനത്തിനൊരുങ്ങിയ യുവതിയുടെ വീടിന് മുന്നിലാണ് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്. കനകദുര്‍ഗ്ഗയുടെ പെരിന്തല്‍മണ്ണയിലെ വീടിന് മുന്നിലാണ് ബിജെപി പ്രവര്‍ത്തകര്‍ നാമജപ പ്രതിഷേധം നടത്തിത്. പൊലീസ് സംരക്ഷണയില്‍ മല കയറിയ യുവതികളെ കനത്ത പ്രതിഷേത്തിനിടെ പൊലീസ് തിരിച്ചിറക്കുകയായിരുന്നു. കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് ബിന്ദുവും കനകദുര്‍ഗ്ഗയുമാണ് ഇന്ന് ശബരിമല ദര്‍ശനത്തിനായി എത്തിയത്.
