കേരളത്തിന്‍റെ ആവശ്യങ്ങളോട് മുഖം തിരിച്ചിട്ട് കേരളത്തില്‍ വന്ന് എല്ലാം അനുവദിച്ച് തന്നത് തങ്ങളാണെന്ന് പച്ചക്കളം പറയുന്നത് ഇവിടെ ചെലവാകില്ലെന്നും വി.എസ് അച്യുതാന്ദന്‍ പറഞ്ഞു.

തിരുവനന്തപുരം:കേരളത്തിന്‍റെ മനസ്സറിയാതെ വ‍ർഗ്ഗീയ വാചക കസർത്ത് നടത്തി കയ്യടി നേടാൻ നോക്കുകയാണ് ബിജെപി അധ്യക്ഷനെന്ന് വി.എസ് അച്യുതാനന്ദന്‍. ശബരിമലയിൽ സ്ത്രീകൾ കയറണമെന്ന് ഉത്തരേന്ത്യയിൽ ഇരിക്കുമ്പള്‍ നിലപാട് എടുക്കുകയും കേരളത്തിൽ എത്തി സമരം ചെയ്യണമെന്ന് പറയുകയും ചെയ്യുന്നത് ഇരട്ടത്താപ്പെന്നും വിഎസ് പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തോട് കേന്ദ്രം ചെയ്തതെന്താണെന്ന് കൊച്ചുകുട്ടികള്‍ക്ക് പോലുമറിയാം. കേരളത്തിന്‍റെ ആവശ്യങ്ങളോട് മുഖം തിരിച്ചിട്ട് കേരളത്തില്‍ വന്ന് എല്ലാം അനുവദിച്ച് തന്നത് തങ്ങളാണെന്ന് പച്ചക്കളം പറയുന്നത് ഇവിടെ ചെലവാകില്ലെന്നും വി.എസ് അച്യുതാന്ദന്‍ പറഞ്ഞു.

ഇടതുസർക്കാർ അയ്യപ്പന്‍റെ ആചാരാനുഷ്‍ഠാനങ്ങളിൽ മാറ്റം വരുത്തി ശബരിമലയെ തകർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അമിത് ഷാ ആരോപിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് സർക്കാർ തിരുവിതാംകൂർ ദേവസ്വംബോർഡിനെ വരുതിയിൽ നിർത്താനുള്ള ശ്രമം നടത്തുകയാണ്. ബിജെപിയുടെ ദേശീയശക്തി മുഴുവൻ അയ്യപ്പഭക്തർക്കൊപ്പം നിൽക്കുമെന്നും അമിത് ഷാ ഇന്നലെ കണ്ണൂരില്‍ പറഞ്ഞിരുന്നു.