പീഡനത്തിനിരയായ കന്യാസ്ത്രീയെ നിരന്തരമായി ചോദ്യം ചെയ്യുകയും സമ്മര്‍ദ്ദത്തിനിരയാക്കുകയും ചെയ്യുമ്പോള്‍ത്തന്നെ, കുറ്റാരോപിതന്‍ അധികാരത്തിന്‍റേയും സ്വാധീനത്തിന്‍റെയും സുരക്ഷിതത്വത്തില്‍ കഴിയുന്നത് ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം ഒട്ടും ഗുണകരമല്ല. എല്ലാ വാതിലുകളും കൊട്ടിയടയ്ക്കപ്പെടുന്നു എന്നു വന്ന ഘട്ടത്തിലാണ് അവര്‍ പരസ്യമായി സമരരംഗത്തിറങ്ങിയത്.

തിരുവനന്തപുരം:ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ വൈകരുതെന്ന് വി.എസ് അച്യുതാനന്ദന്‍. ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നത് നിയമ വ്യവസ്ഥയിലുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയെന്നും വി.എസ് അച്യുതാന്ദന്‍ പറഞ്ഞു. പീഡനത്തിനിരയായ കന്യാസ്ത്രീയെ നിരന്തരമായി ചോദ്യം ചെയ്യുകയും സമ്മര്‍ദ്ദത്തിനിരയാക്കുകയും ചെയ്യുമ്പോള്‍ത്തന്നെ, കുറ്റാരോപിതന്‍ അധികാരത്തിന്‍റേയും സ്വാധീനത്തിന്‍റെയും സുരക്ഷിതത്വത്തില്‍ കഴിയുന്നത് ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം ഒട്ടും ഗുണകരമല്ല. എല്ലാ വാതിലുകളും കൊട്ടിയടയ്ക്കപ്പെടുന്നു എന്നു വന്ന ഘട്ടത്തിലാണ് അവര്‍ പരസ്യമായി സമരരംഗത്തിറങ്ങിയതെന്നും വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. 

ബിഷപ്പിനെതിരായ കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി നിരവധി പേരാണെത്തുന്നത്.ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കെമാല്‍ പാഷയും ആഞ്ഞടിച്ചിരുന്നു. ബിഷപ്പും പൊലീസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണെന്നും ഡിജിപിക്ക് നാണമില്ലേയെന്നും കെമാല്‍ പാഷ കന്യാസ്ത്രീകള്‍ക്ക് പിന്തുണനല്‍കിക്കൊണ്ട് ചോദിച്ചിരുന്നു.