റോഡ് സുരക്ഷയോടുള്ള പുച്ഛമാണ് അപകടങ്ങൾക്ക് കാരണമെന്ന് കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ. തിരുവനന്തപുരം പ്രസ് ക്ലബിൻറെ റോഡ് സുരക്ഷാ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു വർ‍ഷം 4000 പേരുടെ ജീവനാണ് കേരളത്തിലെ നിരത്തുകളിൽ പൊലിയുന്നതെന്നാണ് നാറ്റ്പാക്കിന്‍റെ കണക്ക്.  

തിരുവനന്തപുരം: റോഡ് സുരക്ഷയോടുള്ള പുച്ഛമാണ് അപകടങ്ങൾക്ക് കാരണമെന്ന് കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ. തിരുവനന്തപുരം പ്രസ് ക്ലബിൻറെ റോഡ് സുരക്ഷാ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു വർ‍ഷം 4000 പേരുടെ ജീവനാണ് കേരളത്തിലെ നിരത്തുകളിൽ പൊലിയുന്നതെന്നാണ് നാറ്റ്പാക്കിന്‍റെ കണക്ക്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏറ്റവും ഒടുവിൽ കേരളം ഞെട്ടിയത് വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകൾ തേജസ്വനിയുടെയും മരണവാർത്ത കേട്ടാണ്. രാത്രി യാത്രയാണ് ഏറ്റവും അപകടകരമെന്നാണ് മുൻ പൊലീസ് മേധാവി ടിപി സെൻകുമാറിന്റെ ഉപദേശം.

അപകടങ്ങൾ ഉണ്ടായാൽ ഉടനടി പ്രാഥമിക ചികിത്സ ലഭ്യമാക്കിയാൽ മരണനിരക്ക് കുറയ്ക്കാൻ കഴിയുമെന്ന് പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ.മാർത്താണ്ഡൻപിള്ള പറഞ്ഞു. വേഗം നിയന്ത്രിച്ചും, സീറ്റ് ബൈൽറ്റും, ഹെൽമറ്റും ധരിച്ചും തന്നെ അപകടനിരക്ക് കുറക്കാനാകുമെന്നാണ് സെമിനാറിൽ സംസാരിച്ചവരെല്ലാം വ്യക്തമാക്കിയത്.