പി എം ശ്രീ പദ്ധതിയിൽ കൂടുതൽ പ്രതികരണത്തിന് ഇല്ല.മുഖ്യമന്ത്രി ഇടപ്പെട്ട് ഉപസമിതി രൂപീകരിച്ചിട്ടുണ്ട്

lതിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ എഐഎസ്എഫ് , എഐവൈഎഫ് പ്രതിഷേധം അതിരു കടന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇത് സിപിഎം സിപിഐ പ്രശനം ആണ്. ഇതിൽ ഇടപെടുമ്പോൾ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം. അവരുടെ നേതാക്കൾ വേദനിപ്പിക്കുന്ന പല വാക്കുകളും പറഞ്ഞു. പി എം ശ്രീ പദ്ധതിയിൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി ഇടപ്പെട്ട് ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. മരവിപ്പിക്കുന്നത് പ്രയോഗികമാണോ, ഫണ്ട് വാങ്ങിയ ശേഷം പദ്ധതി നടപ്പാക്കാതിരിക്കാൻ പറ്റുമോ എന്ന ചോദ്യത്തിന് എല്ലാം ആലോചിച്ചിട്ടാണ് ചെയ്തതെന്നും മന്ത്രി മറുപടി നല്‍കി.