രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധം രേഖപ്പെടുത്തി വി.ടി ബല്‍റാം

തിരുവനന്തപുരം:രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധം രേഖപ്പെടുത്തി വി.ടി ബല്‍റാം. നേതാക്കള്‍ക്ക് ഹലേലൂയ്യ പാടാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടാകില്ലെന്നും കേരളത്തിലെ കോണ്‍ഗ്രസ് മെച്ചപ്പെട്ട നേതൃത്വം അര്‍ഹി്ക്കുന്നുവെന്നും വി.ടി ബല്‍റാം പോസ്റ്റിലൂടെ പറയുന്നു. സീറ്റ് വിട്ടുനല്‍കിയത് അപകടകരമായ സാമൂഹിക ധ്രുവീകരണം ഉണ്ടാക്കുമെന്നും സാധാരണ പ്രവര്‍ത്തകരുടെ വികാരമാണ് പങ്കുവെച്ചതെന്നും പോസ്റ്റില്‍ വി.ടി ബല്‍റാം പങ്കുവെക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കാന്‍ തീരുമാനമായത്. ഇന്നലെ നടന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് ജോസ് കെ.മാണിയെ കേരളാ കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. മാണിക്ക് പാര്‍ട്ടിക്ക് സീറ്റ് നല്‍കാനുള്ള തീരുമാനം ആരുടെ ബുദ്ധിയിൽ വിരിഞ്ഞതാണെന്ന് അറിയില്ലെന്നും. കോൺഗ്രസിനകത്ത് വ്യവസ്ഥാപിതമായ ഒരു ചർച്ചയും ഇതേക്കുറിച്ച് നടന്നിട്ടില്ലെന്നും പോസ്റ്റില്‍ വി.ടി ബല്‍റാം പറയുന്നുണ്ട്.