പി.ആർ.ഒ.യുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പത്രപ്പരസ്യത്തെ വിമര്‍ശിച്ച് മാധ്യമപ്രവർത്തകനായ ടി സി രാജേഷ് ഫേസ്ബുക്കിലിട്ട പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് വിടി ബൽറാം ഇപി ജയരാജനും വ്യവസായ വകുപ്പിനുമെതിരെ രംഗത്തുവന്നിരിക്കുന്നത്. 

തിരുവനനന്തപുരം: വ്യവസായ വകുപ്പിൽ വീണ്ടും ''ചിറ്റപ്പൻ നിയമന"ങ്ങൾക്ക് നീക്കമെന്ന് എംഎല്‍എ. സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനു കീഴില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനുള്ള പരസ്യത്തെ പരിഹസിച്ചു കൊണ്ടാണ് ബലറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

പി.ആർ.ഒ.യുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പത്രപ്പരസ്യത്തെ വിമര്‍ശിച്ച് മാധ്യമപ്രവർത്തകനായ ടി സി രാജേഷ് ഫേസ്ബുക്കിലിട്ട പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് വിടി ബൽറാം ഇപി ജയരാജനും വ്യവസായ വകുപ്പിനുമെതിരെ രംഗത്തുവന്നിരിക്കുന്നത്. കെഎസ്ഐഡിസിയിൽ പി.ആർ.ഒ.യുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുമ്പോൾ വേണ്ട മിനിമം വിദ്യാഭ്യാസ യോഗ്യതകളായ ജേർണലിസമോ മാസ് കമ്യൂണിക്കേഷനെ പറ്റിയോ പരാമർശിക്കുന്നില്ലെന്നാണ് ടി.സി.രാജേഷ് ഫെയ്സ്ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെടുന്നത്. പോസ്റ്റ് പിആര്‍ഒ. യോഗ്യതയില്‍ ജേര്‍ണലിസമോ മാസ് കമ്യൂണിക്കേഷനോ ഒന്നും വേണ്ട, പക്ഷേ, ഫസ്റ്റ് ക്ലാസ് ഡിഗ്രി വേണം. പ്രവര്‍ത്തനപരിചയമാണ് അതിലും രസകരം. സെക്രട്ടേറിയറ്റില്‍ സെക്ഷന്‍ ഓഫീസര്‍ അല്ലെങ്കില്‍ അണ്ടര്‍ സെക്രട്ടറിയായി 20 വര്‍ഷം ജോലി ചെയ്തിരിക്കണം. അതും ഫിനാന്‍സ് വകുപ്പിലോ പബ്ലിക് റിലേഷന്‍ വകുപ്പിലോ. ചുക്കും ചുണ്ണാമ്പും തമ്മിലുള്ള ബന്ധമേ ഈ രണ്ടു വകുപ്പും തമ്മിലുള്ളുവെന്നും വിമര്‍ശിക്കുന്നു. 

വിടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്