വാഗമണ്‍ സിമി ആയുധ പരിശീലന കേസ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത് 18 പേരെ

കൊച്ചി:വാഗമൺ സിമി ആയുധ പരിശീലന കേസിൽ പ്രതികൾക്ക് ഏഴുവർഷം തടവ്. 18 പേരെയാണ് എൻഐഎ കോടതി കുറ്റക്കാരായി കണ്ടെത്തിയത്. പ്രതികൾ 25,000 രൂപ പിഴയും ഒടുക്കണം. റിമാൻഡ് കാലാവധി ശിക്ഷാകാലയളവായി പരിഗണിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിരോധിത സംഘടനയായ സിമിയുടെ നേതൃത്വത്തിൽ വാഗമണിൽ ആയുധ പരിശീനം നടത്തിയ കേസിൽ പതിനെട്ടുപേര്‍ കുറ്റക്കാരെന്നാണ് കൊച്ചിയിലെ എൻ.ഐ.എ പ്രത്യേക കോടതി കണ്ടെത്തിയത്. തെളിവുകളുടെ അഭാവത്തിൽ 17 പേരെ കോടതി വെറുതെ വിട്ടിരുന്നു. കേസിൽ പിടിയിലായ നാല് മലയാളികളും കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയത്.