കൊച്ചി:വൈപ്പിനില്‍ ആള്‍ക്കൂട്ടത്തിന്‍റെ ആക്രമണത്തിനിരയായ സ്ത്രീയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനത്തില്‍ തലയ്ക്കും പരിക്കേല്‍ക്കുകയും മുഖം നീരു വന്ന് വീര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ഭാര്യയ്ക്കൊപ്പം തങ്ങളുടെ മകളേയും ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചെന്ന് സ്ത്രീയുടെ ഭര്‍ത്താവ് പറയുന്നു. അതേസമയം വൈപ്പിനിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ആൾക്കൂട്ടം മർദിച്ച സംഭവത്തിൽ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു.
സംഭവത്തില്‍ ജില്ല പോലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് തേടും.കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കാൻ പോലീസ് അന്വേഷണം നിരീക്ഷിക്കുമെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.