പെരിയാര്‍ പ്രതിമയില്‍ തൊട്ടാല്‍ കൈ വെട്ടുമെന്നു വൈകോ

First Published 6, Mar 2018, 7:59 PM IST
Vaiko against BJP
Highlights

പെരിയാര്‍ പ്രതിമയില്‍ തൊട്ടാല്‍ കൈ വെട്ടുമെന്നു വൈകോ

ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതു പോലെ തമിഴ്‌നാട്ടില്‍ മുതിര്‍ന്ന ദ്രാവിഡ രാഷ്ട്രീയ നേതാവായിരുന്ന പെരിയാര്‍ ഇ വി രാമസ്വാമിയുടെ പ്രതിമയും തകര്‍ക്കുമെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന ബിജെപി നേതാവ് എച്ച് രാജയ്ക്കെതിരെ എംഡിഎംകെ നേതാവ് വൈകോ.

പ്രതിമയില്‍ തൊട്ടാല്‍ കൈ വെട്ടുമെന്നായിരുന്നു വൈകോയുടെ പ്രതികരണം. ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതിന് സമാനമായ രീതിയില്‍ തമിഴ്നാട്ടില്‍ പെരിയാറിന്റെ പ്രതിമ തകര്‍ക്കണമെന്നായിരുന്നു ബി.ജെ.പി നേതാവ് എച്ച്.രാജ ഫേയ്സ്ബുക്ക് പോസ്റ്റില്‍ പ്രഖ്യാപിച്ചത്. പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് രാജ തന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.

loader