കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീർ മരിച്ച് 22 വർഷമായിട്ടും സ്മാരകം യാഥാർത്ഥ്യമാക്കിയില്ലെന്ന് ബഷീറിന്‍റെ മകൻ അനിസ്. രാഷ്ട്രീയ പിന്തുണയുള്ളവർക്ക് മാത്രം കാര്യങ്ങൾ സാധിച്ച് കിട്ടുന്ന കാലമാണ് ഇത്. ഫാബി ബഷീറിന്‍റെ അന്ത്യാഭിലാഷമായിരുന്നു ബഷീറിന്‍റെ സ്മാരകമെന്നും അനിസ് ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ബഷീറിന്‍റെ 22 ആം ചരമവാർഷികദിനത്തിൽ ആണ് അനിസിന്‍റെ പ്രതികരണം.

