പ്രണയത്തിന്‍റെ പേരില്‍ പഠനം മുടങ്ങി; നീതി നല്‍കി ഹൈക്കോടതി, വൈശാഖിനും മാളവികയ്ക്കും പറയാനുള്ളത്

ഹൈക്കോടതിയുടെ ചരിത്ര വിധിയോടെ തുടര്‍പഠനം സാധ്യമായ സന്തോഷത്തിലാണ് പാരിപ്പള്ളി സിഎച്ച്എംഎം കോളേജിലെ വിദ്യാര്‍ത്ഥി ദമ്പതികളായ വൈശാഖും മാളവികയും. കോളേജ് സമയത്ത് പ്രണയത്തിലായ ഇരുരവരുടെ പ്രണയം അധ്യാപകര്‍ അറിഞ്ഞതോടെയാണ് അവര്‍ക്ക് തിടുക്കപ്പെട്ട് വിവാഹം ചെയ്യേണ്ടി വന്നതെന്ന് വൈശാഖ് പറഞ്ഞു. കോളേജിലെ ചില അധ്യാപകര്‍ വളരെ മോശമായി പെരുമാറിയെന്നും വൈശാഖും മാളവികയും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

പ്രശ്നങ്ങള്‍ക്കെെല്ലാം ഇടയിലായിരുന്നു ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. പ്രണയിച്ച് വിവാഹം കഴിച്ചതിന് കോളേജില്‍ നിന്നും പുറത്താക്കിയ മാനേജ്മെന്‍റിന്‍റെ നടപടി തെറ്റെന്ന് കണ്ടെത്തിയ ഹൈക്കോടതി വിധിയെ ഇരുവരും സ്വാഗതം ചെയ്തു. തുടര്‍പഠനത്തിനുള്ള ഒരുക്കങ്ങളിലാണ് ഇരുവരും. ഈ അവസരത്തില്‍ അവര്‍ക്ക് പറയാനുള്ളത് ഇതാണ്...