മുംബൈ: ബലാത്സംഗവും ഗാർഹിക പീഡനവും വർധിച്ചുവരാൻ കാരണം വാലന്‍റൈന്‍സ് ഡേ ഉള്‍പ്പെടെയുള്ള പാശ്ചാത്യ സംസ്കാരമാണെന്ന് എന്ന് ആര്‍എസ്എസ് നേതാവ്. ആർ.എസ്.എസ്. നേതാവ് ഇന്ദ്രേഷ് കുമാർ. പരിശീലനം പൂര്‍ത്തിയാക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകരോട് ജയ്‍പൂരില്‍ സംസാരിക്കുന്നതിനിടയിലാണ് ഇന്ദ്രേഷ് കുമാറിന്‍റെ വാക്കുകള്‍.
മുത്തലാഖിന് കാരണവും പാശ്ചാത്യ സ്വാധീനമാണെന്നും ഇന്ദ്രേഷ് ആരോപിച്ചു. പ്രണയം ശുദ്ധമാണ്. എന്നാൽ പാശ്ചാത്യ സംസ്ക്കാരത്തിന്‍റെ ഭാഗമായി അത് ബിസിനസായി മാറുന്നു. വാലന്‍റൈൻസ് ഡേയിലാണ് ആളുകൾ സ്നേഹം പ്രകടിപ്പിക്കുന്നതിനാലാണ് ബലാത്സംഗം, ഗാർഹിക പീഡനം, പെൺ ഭ്രൂണഹത്യ, കൊലപാതകം, മുത്തലാഖ് എന്നിവ വർധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബീഫ് ഫെസ്റ്റിലിനെയും കഴിഞ്ഞ ദിവസം ഇന്ദ്രേഷ് വിമർശിച്ചിരുന്നു. ബീഫ് ഫെസ്റ്റിൽ പങ്കെടുക്കുന്നവർ രാജ്യത്തിന് നാണക്കേടുണ്ടാക്കുകയാണെന്നും അത് മാനവികതക്കെതിരായ പ്രവർത്തിയാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം.
