കൊച്ചി: കൊച്ചിയിൽ പ്രണയദിന ആഘോഷങ്ങൾ ചിത്രീകരിക്കുന്നതിനിടെ രണ്ട് വിദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ക്യാംപസിനകത്ത് അതിക്രമിച്ച് കയറിയെന്ന ലോ കോളേജ് പ്രിൻസിപ്പലിന്‍റെ പരാതിയിലാണ് നടപടി. പൊലീസ് ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ ഫ്രഞ്ച് പൗരന്മാരായ ഇവർക്ക് കഴിഞ്ഞില്ല. 

മാധ്യമപ്രവർത്തകരാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇത് തെളിയിക്കുന്ന രേഖകളൊന്നും ഇവരുടെ പക്കലില്ലെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഫോറിനേഴ്സ് റീജണൽ രജിസ്ട്രേഷൻ ഓഫീസിന് ഇവരെ കൈമാറി. മറ്റ് രേഖകൾ ഉള്ളതിനാൽ ഇരുവരെയും മാപ്പപേക്ഷ എഴുതി വാങ്ങി വിട്ടയച്ചു.