ചെങ്ങന്നൂരിലെ രാഷ്ട്രീയ നിലപാട് എസ്എൻഡിപി നാളെ പ്രഖ്യാപിച്ചേക്കും ഉപസമിതിയുടെ റിപ്പോർട് കിട്ടിയാലുടൻ തീരുമാനമെന്ന് വെള്ളാപ്പള്ളി നടേശൻ മൈക്രോ ഫിനാൻസ് കേസ് തന്നെയും ഇടതു സർക്കാരിനെയും തമ്മില്‍ തെറ്റിക്കാനുള്ള നീക്കമെന്നും വെള്ളാപ്പള്ളി

ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നിലപാട് എസ്എൻഡിപി നാളെ പ്രഖ്യാപിച്ചേക്കും. ഉപസമിതിയുടെ റിപ്പോർട് കിട്ടിയാലുടൻ തീരുമാനമുണ്ടാകുമെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. ചെങ്ങന്നൂരിലെ മൈക്രോ ഫിനാൻസ് കേസ് തന്നെയും ഇടതു സർക്കാരിനെയും തമ്മിൽ തെറ്റിക്കാനുള്ള ആസൂത്രിത നീക്കമെന്നാണ് വെള്ളാപ്പള്ളിയുടെ നിലപാട്

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വെളളാപ്പളളി നടേശനെയും കൂട്ടരേയും പാട്ടിലാക്കാൻ മുന്നണികൾ മൽസരിക്കുന്നതിനിടെയാണ് നിർണായക തീരുമാനം വരുന്നത്. മൈക്രോ ഫിനാൻസ് കേസിൽ പ്രതിയാക്കപ്പെട്ട വെള്ളാപ്പള്ളി ചെങ്ങന്നൂരിലടക്കം പരസ്യമായി ഇടത് ചായ്വ് പ്രകടിപ്പിച്ചിരുന്നു. ഇതിനെതിരെ വിമർശനം ഉയർന്നതോടെയാണ് എസ്. എൻ ഡി പി യുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച മൂന്നംഗ ഉപസമിതിയെ നിയോഗിച്ചത്. എന്നാൽ ബി ഡി ജെ എ സിം എസ്. എൻ ഡി പി യും ചെങ്ങന്നൂരിന്റെ കാര്യത്തിൽ വ്യത്യസ്ഥ പരസ്യ നിലപാട് തുടരുന്നെന്നാണ് നിലവിലെ സൂചന

മൈക്രോ ഫിനാൻസ് കേസിൽ സർക്കാരിനും പൊലീസിനും സത്യമറിയാമെന്നും എന്നാൽ കോടതി പറഞ്ഞതു കൊണ്ടു മാത്രമാണ് ചെങ്ങന്നൂരിൽ കേസെടുത്ത തെന്നുമാണ് വെള്ളാപ്പള്ളിയുടെ നിലപാട്. എന്നാൽ ബി ഡി ജെ.എസ് ഉന്നയിച്ച ആവശ്യങ്ങിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വൈകുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ നിസഹരണ നിലപാടിൽ തന്നെ മുന്നോട്ടു പോകാനാണ് ബി ഡി ജെ.എസ് നീക്കം