എണ്‍പതുകളില്‍ മലയാള സിനിമയുടെ എഡിറ്റിങ് രംഗത്ത് സജീവമായിരുന്ന വല്‍സന്‍ ചികില്‍സാ സഹായം തേടുന്നു. രണ്ട് കിഡ്നികളും തകരാറിലായി പരസഹായമില്ലാതെ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് വല്‍സന്‍ ഇപ്പോള്‍.


.
1980ല്‍ അങ്ങാടി എന്ന സിനിമയില്‍ ചിത്രസംയോജകന്‍ കെ നാരായണന്‍റെ അസിസ്റ്റന്‍റ് ആയാണ് വല്‍സന്‍റെ സിനിമ ജീവിതം തുടങ്ങുന്നത്. പിന്നീട് കമലദളം, ഭരതം, തലസ്ഥാനം, മാഫിയ, ഏകലവ്യന്‍, ഹിസ് ഹൈനസ് അബ്ദുള്ള തുടങ്ങി ഒരുപാട് ചിത്രങ്ങള്‍. സിബി മലയിലും ഷാജി കൈലാസും അടക്കം നിരവധി സംവിധായകര്‍. നീണ്ട 30 വര്‍ഷം മലയാള സിനിമയില്‍ സജീവം. 1990ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ഹിസ് ഹൈനസ് അബ്ദുള്ളയായിരുന്നു അവസാന ചിത്രം.

2000നു ശേഷം ലീനിയര്‍ എഡിറ്റിംഗ് മലയാള സിനിമയില്‍ നിന്നു ഒഴിവാക്കപ്പെടുകയായിരുന്നു. പതിയെ വല്‍സനെയും മലയാള സിനിമയ്‍ക്കു വേണ്ടാതായി. നോണ്‍ ലീനിയര്‍ എഡിറ്റിങ് പഠിക്കാന്‍ പലരും നിര്‍ബന്ധിച്ചെങ്കിലും വല്‍സന് താല്‍പര്യമുഅടായിരുന്നില്ല. ഇന്നിപ്പോള്‍ രോഗക്കിടക്കയില്‍ നിന്ന് പഴയ കാലം ഓര്‍മിക്കുമ്പോള്‍ കമ്പൂട്ടര്‍ എഡിറ്റിങ്ങിനോട് താന്‍ കാണിച്ച വിമുഖത മണ്ടത്തരമായിരുന്നു എന്നാണ് വല്‍സന്‍ പറയുന്നത്. ഷുഗര്‍ ബാധിച്ച് രണ്ട് കിഡ്നിയും തകരാറിലായി പരസഹായമില്ലാതെ നടക്കാന്‍ പോലുമാവാത്ത അവസ്ഥ. മൂന്ന് കുട്ടികള്‍ക്കും ഭാര്യക്കും ഒപ്പം വാടക വീട്ടിലാണ് താമസം. ചികില്‍സയ്‌ക്കും മറ്റുമായി വന്‍ തുക ഓരോ ദിവസവും ആവശ്യമുണ്ട്. സിനിമയെ സ്നേഹിക്കുന്നവര്‍ തന്നെ രക്ഷിക്കുമെന്നാണ് വല്‍സന്‍റെ പ്രതീക്ഷ.

Account number

013303600012183

IFSC CODE- IFSC DLXB0000133
BRANCH CODE 0133

SHARMILA VALSAN,

Dhanalakshmi Bank Chwvayur