തമിഴ്നാട് പൊലീസിന്‍റെ സുരക്ഷയിലാണ് ഇവര്‍ ചെന്നൈയിലേക്ക് മടങ്ങുന്നത്. സംഘത്തില്‍ ചിലര്‍ മധുരയില്‍ ഇറങ്ങും

മധുര: ശബരിമല ദര്‍ശനത്തിന് സാധിക്കാതെ മടങ്ങിയ തമിഴ്നാട്ടിലെ മനിതി സംഘത്തിന്‍റെ വാഹനത്തിന് നേരെ ആക്രമണം. തമിഴ്നാട്ടില്‍ വച്ചാണ് മനിതി സംഘം സ‍ഞ്ചരിച്ച വാനിന് നേരെ ആക്രമണമുണ്ടായത്. തേനി-മധുര ദേശീയപാതയില്‍ വച്ചുണ്ടായ കല്ലേറില്‍ വാഹനത്തിന്‍റെ ചില്ല് തകര്‍ന്നു. തമിഴ്നാട് പൊലീസിന്‍റെ സുരക്ഷയിലാണ് ഇവര്‍ ചെന്നൈയിലേക്ക് മടങ്ങുന്നത്. സംഘത്തില്‍ ചിലര്‍ മധുരയില്‍ ഇറങ്ങും.