വാർത്താ സമ്മേളനംപോട്ടെ മോദിക്ക് പോളിംഗ് ബൂത്ത് വർക്കർമാരുടെ യോഗത്തിൽപോലും സംബന്ധിക്കാൻ കഴിയില്ല. ചോദ്യങ്ങൾ ഒഴിവാക്കുകയാണ് മികച്ച ആശയമെന്ന് ബിജെപി കരുതുന്നു- രാഹുൽ ട്വീറ്റ് ചെയ്തു
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ ആക്ഷേപവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വാർത്താ സമ്മേളനംപോട്ടെ മോദിക്ക് പോളിംഗ് ബൂത്ത് പ്രവര്‍ത്തകരുടെ യോഗത്തിൽപോലും സംബന്ധിക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് മോദിക്കെതിരെ രാഹുൽ ആഞ്ഞടിച്ചത്. മധ്യവർഗത്തിന്റെ ജീവിതപ്രശ്നങ്ങൾക്ക് നമോയുടെ ഉത്തരം വണക്കം പുതുച്ചേരി എന്നാണെന്ന് രാഹുൽ പറഞ്ഞു.
വാർത്താ സമ്മേളനംപോട്ടെ മോദിക്ക് പോളിംഗ് ബൂത്ത് വർക്കർമാരുടെ യോഗത്തിൽപോലും സംബന്ധിക്കാൻ കഴിയില്ല. ചോദ്യങ്ങൾ ഒഴിവാക്കുകയാണ് മികച്ച ആശയമെന്ന് ബിജെപി കരുതുന്നു- രാഹുൽ ട്വീറ്റ് ചെയ്തു. തമിഴ്നാട്ടിലെ ബിജെപി പ്രവർത്തകരുമായി നമോ ആപ്പിലൂടെ ആശയവിനമയം നടത്തിയ മോദിക്ക് കടുത്ത ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞു മാറേണ്ടിവന്നിരുന്നു.
വില്ലാപുരം സ്വദേശി നിർമൽ കുമാറിന്റെ ചോദ്യത്തിനു ഉത്തരം നൽകാതെ മോദി പുതുച്ചേരിയിലെ പരിപാടിയിലേക്ക് മാറുകയാണ് ഉണ്ടായത്. ജിഎസ്ടി മൂലം മധ്യവർഗത്തിനുണ്ടായ നഷ്ടമാണ് നിർമൽ കുമാർ ചോദ്യമായി ഉന്നയിച്ചത്. ഇക്കാര്യം ഉന്നയിച്ചായിരുന്നു രാഹുലിന്റെ പരിഹാസം.
