പെണ്‍വാണിഭം നടത്തിവന്ന തമിഴ് സീരിയല്‍ നടി അറസ്റ്റില്‍.’വാണി റാണി’ ഉള്‍പ്പെടെയുള്ള സീരിയലുകളിലെ പ്രധാന വേഷത്തില്‍ എത്തുന്ന സംഗീതയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്

ചെന്നൈ : പെണ്‍വാണിഭം നടത്തിവന്ന തമിഴ് സീരിയല്‍ നടി അറസ്റ്റില്‍.’വാണി റാണി’ ഉള്‍പ്പെടെയുള്ള സീരിയലുകളിലെ പ്രധാന വേഷത്തില്‍ എത്തുന്ന സംഗീതയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈ പനയൂരിലെ സ്വകാര്യ റിസോര്‍ട്ട് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ നേതൃത്വത്തില്‍ ലൈംഗിക വ്യാപാരം. 

നിരവധി യുവ അഭിനേത്രികളെ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു ഇവര്‍ പെണ്‍വാണിഭം നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. രഹസ്യവിവരത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് സംഗീതയും കൂട്ടാളിയും പിടിയാലയത്. ഇവരെക്കൂടാതെ ഇടനിലക്കാരനായ സുരേഷ് എന്നയാളാണ് അറസ്റ്റിലായത്.

പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് മൂന്ന് യുവ സീരിയല്‍ താരങ്ങളെ മോചിപ്പിച്ചതായും പൊലീസ് അറിയിച്ചു. കറുപ്പ് റോജ, തമിള്‍ സെല്‍വനും തനിയാര്‍ അഞ്ചലും ഉള്‍പ്പെടെ ചില ചിത്രങ്ങളിലും സംഗീത അഭിനയിച്ചിട്ടുണ്ട്.