കുറ്റ്യാടി (കോഴിക്കോട്): കുറ്റ്യാടി ഊരത്ത് പുറത്തൂട്ടയിൽ അനുഗ്രഹയിൽ താമസിക്കുന്ന വാണിമേൽ കൈതക്കൽ അഹമ്മദ് മാസ്റ്റർ (84) നിര്യാതനായി. എഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ സീനിയർ അസി. എഡിറ്റർ കെ.പി. റഷീദ് മകനാണ്. ഗവ. ഹൈസ്കൂൾ വെള്ളിയോട്, നാദാപുരം ഗവ. യുപി സ്കൂൾ, പൊയിലൂർ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകൻ ആയിരുന്നു. ഭാര്യമാർ: പരേതയായ ഖദീജ, സൈനബ.
മക്കൾ: സുഹറ (കടവത്തൂർ), മൊയ്തു വാണിമേൽ (മാധ്യമം മുൻ ന്യൂസ് എഡിറ്റർ), മാമി കുറ്റ്യാടി, സഫിയ (നീലേച്ചു കുന്ന്), കെ.പി. റഷീദ് (എഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ സീനിയർ അസി. എഡിറ്റർ), സലീന ( ചെറിയ കുമ്പളം), റസീന (സുൽത്താൻ ബത്തേരി).
മരുമക്കൾ: നെല്ലൂർ അബ്ദുല്ല (കടവത്തൂർ), സലാം (കുറ്റ്യാടി), ഹാഷിം (കണ്ണൂർ), സുബൈർ (ചെറിയ കുമ്പളം), ജുനൈസ് (നിയമസഭാ ലൈബ്രറി, തിരുവനന്തപുരം), സി.എസ് ജമീല (മുൻ സെക്ഷൻ ഓഫീസർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി), റസീന. വി (ശാസ്ത്ര സാങ്കേതിക കൗൺസിൽ, തിരുവനന്തപുരം)
സംസ്കാരം: ഇന്ന്(ഒക്‌ടോബര്‍ 19 വ്യാഴാഴ്ച) വൈകിട്ട് അഞ്ചു മണിക്ക് കുറ്റ്യാടി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
