ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ എസ്ഐ ദീപക്കിന്‍റെ ജാമ്യാപേക്ഷ പറവൂര്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. അതേസമയം കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. വരാപ്പുഴ എഎസ്ഐ അടക്കമുളളവരെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. 

ശ്രീജിത്തിന്‍റെ ശരീരത്തിലെ ചതവുകള്‍ സംബന്ധിച്ച മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടും ഇന്ന് ലഭിക്കും. മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് കൊച്ചിയില്‍ നടത്തുന്ന സിറ്റിങ്ങില്‍ ശ്രീജിത്ത് കേസ് പരിഗണിക്കും. ശ്രീജിത്തിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എറണാകുളം മറൈന്‍ഡ്രൈവില്‍ ഇന്ന് 24 മണിക്കൂര്‍ ഉപവസിക്കും.