ഒളിവിൽ കഴിഞ്ഞ മൂന്നുപേര്‍ കീഴടങ്ങി

കൊച്ചി: വരാപ്പുഴയില്‍ വീടാക്രമിച്ച കേസില്‍ ഒളിവിൽ കഴിഞ്ഞ മൂന്നുപേരും കീഴടങ്ങി. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതികൾ കീഴടങ്ങിയത്. വിപിൻ, വിഞ്ചു, തുളസീദാസ് എന്ന ശ്രീജിത് എന്നിവരാണ് കീഴടങ്ങിയത്. കൊല്ലപ്പെട്ട ശ്രീജിത്തിന് ആക്രമണത്തില്‍ ബന്ധമില്ലെന്നും പൊലീസിനെ ഭയന്നാണ് ഇത്രയും നാള്‍ ഒളിവില്‍ കഴിഞ്ഞതെന്നും ഇവര്‍ പറഞ്ഞു.