ശ്രീജിത്തിന്‍റെ കുടുംബത്തോട് കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ പ്രദീപിനെ അടുത്ത മാസം 7 വരെ റിമാന്‍ഡ് ചെയ്തു.
കൊച്ചി: വരാപ്പുഴയില് പൊലീസ് കസ്റ്റഡിയില് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തോട് കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര് പ്രദീപിനെ അടുത്ത മാസം 7 വരെ റിമാന്ഡ് ചെയ്തു. പ്രദീപിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. ക്രിസ്പിന് സാമിനെന്ന് പറഞ്ഞാണ് പ്രദീപ് കൈക്കൂലി വാങ്ങിയത്.
അതേസമയം, ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെ തുടര്ന്നുള്ള അന്വേഷണത്തില് വീഴ്ചയുണ്ടെന്ന് സിബിഐ ഹൈക്കോടതിയില് വ്യക്തമാക്കി. അന്വേഷണത്തിന്റെ തുടക്കം മുതല് വീഴ്ച പറ്റിയിട്ടുണ്ടെന്ന സംശയവും സിബിഐ കോടതിയില് പ്രകടിപ്പിച്ചിരുന്നു.
