കൊച്ചി: വരാപ്പുഴ പീഡനകേസില്‍ ശോഭ ജോണ്‍ അടക്കം അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. ശോഭ ജോണ്‍, ശോഭ ജോണിന്റെ ഡ്രൈവര്‍ അനി, പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരി പുഷ്പവതി, ഭര്‍ത്താവ് വിനോദ് കുമാര്‍. രാജശേഖരന്‍ നായര്‍ എന്നിവരാണ് കുറ്റക്കാര്‍. 

കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത 48 കേസുകളില്‍ ആദ്യ കേസിന്റെ വിധിയാണ് ഇന്ന് നടന്നത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ പൂര്‍ത്തിയായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറി കൂട്ട ബലാത്സംഘത്തിനിരയാക്കിയെന്നാണ് കേസ്.

പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാരി ശോഭാ ജോണ്‍ ആണ് കേസിലെ മുഖ്യപ്രതി. പെണ്‍കുട്ടിയുടെ സഹോദരിയും സഹോദരി ഭര്‍ത്താവും അടക്കം എട്ട് പേരാണ് ആദ്യ കേസിലുള്ളത്. 2012ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഒരു പ്രതി വിചാരണക്കിടെ മരിച്ചിരുന്നു. മറ്റ് 47 കേസുകളുടെ വിചാരണയും പുരോഗമിക്കുകയാണ്.