ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ പറവൂര്‍ സിഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ ശ്രീജിത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സിഐക്ക് വീഴ്ച പറ്റി

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ പറവൂര്‍ സിഐക്കെതിരെയും നടപടി വേണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്. കസ്റ്റഡിയിലെടുത്ത ശ്രീജിത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സിഐക്ക് വീഴ്ച പറ്റി. 

Add Asianetnews as a Preferred SourcegooglePreferred

കേസില്‍ എസ്ഐ ദീപക്കിനും നാല് പൊലീസുകാര്‍ക്കും എതിരെയും അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സസ്പെന്‍ഷനിലായ മൂന്ന് പേര്‍ക്ക് പുറമെയാണിത്. കേസില്‍ പ്രത്യേക സംഘം അന്വേഷണം ഏറ്റു എടുത്തു എന്ന പ്രാഥമിക റിപ്പോർട്ട്‌ സമർപ്പിച്ചു. റിപ്പോര്‍ട്ട് പൊലീസ് മേധാവിക്ക് കൈമാറി. കേസിൽ ശ്രീജിത്തിന്റെ കുടുംബത്തിനു നീതി കിട്ടുന്ന രീതിയിൽ ഉള്ള അന്വേഷണം നടത്തും. 

അതേസമയം, ശ്രീജിത്തിന്റെയും വാസുദേവന്റെയും മരണവും ആയി ബന്ധപ്പെട്ട ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു
സുമേഷ് എന്ന ആൾക്ക് പരിക്ക് ഏറ്റ പരാതിയിൽ ആണ് കേസ്. കേസിൽ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്നു പരിശോധിക്കും