വരാപ്പുഴ കസ്റ്റഡി കൊല; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതിയുടെ അവധിക്കാല ബെ‌ഞ്ച് ഇന്ന് പരിഗമിക്കും. പൊലീസുകാർ പ്രതികളായ കേസ് സംസ്ഥാന പൊലീസ് തന്നെ അന്വേഷിക്കുന്നത് കൊണ്ട് പ്രയോജനമില്ലെന്നാണ് പ്രധാന ആരോപണം. മരിച്ച ശ്രീജിത്തിന്‍റെ ഭാര്യ അഖിലയമാണ് സംസ്ഥാന സർക്കാരിനേയും സിബിഐയേയും എതിർകക്ഷികളാക്കി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.