നക്സല്‍ നേതാവ് എ വര്‍ഗ്ഗീസിന്‍റെ വധം കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിലെ മറക്കാനാവാത്ത അധ്യായങ്ങളിലൊന്നാണ്. 1970 ഫെബ്രുവരി 18നാണ് വര്‍ഗീസ് കൊല്ലപ്പെടുന്നത്. വാസുദേവ അഡിഗ, ചേക്കു എന്നീ ഭൂവുടമകളെ കൊന്നത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ വര്‍ഗീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍ 28 വര്‍ഷങ്ങള്‍ക്കു ശേഷം രാമചന്ദ്രന്‍ നായര്‍ എന്ന പൊലീസുകാരന്‍റെ വെളിപ്പെടുത്തലോടെ ആ കഥകള്‍ പൊളിഞ്ഞു. പിടിയിലായ വര്‍ഗീസ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം വെടിവച്ചു കൊന്നു എന്നായിരുന്നു ആ വെളിപ്പെടുത്തല്‍.
ഇപ്പോഴിതാ പൊലീസിന്‍റെ പുതിയൊരു കള്ളക്കഥ കൂടി വെളിച്ചത്തു വരുന്നു. വര്‍ഗീസിന്‍റെ തലയില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതായിരുന്നു ചേക്കു വധം എന്നാണ് പുതിയ വാര്‍ത്തകള്‍. ആ സംഭവങ്ങളിലേക്ക് വെളിച്ചം വീശുകയാണ് ഈ വീഡിയോ.
