വർക്കലയിലെ വിവാദ ഭൂമിയിൽ തെളിവെടുപ്പ് വീണ്ടും സർവ്വേ നടത്താൻ തീരുമാനം ജില്ലാ സർവ്വേസൂപ്രണ്ടിന് തീരുമാനം

തിരുവനന്തപുരം: സബ് കളക്ടർ സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത വർക്കലയിലെ വിവാദ ഭൂമി ജില്ലാ സർവ്വേ സൂപ്രണ്ട് വീണ്ടും അളക്കും. ഇന്ന് നടത്തിയ തെളിവെടുപ്പിന് ശേഷം ജില്ലാ കളക്ടർ ഡോ.വാസുകിയണ് ഭൂമി അളന്ന് റിപ്പോർട്ട് നൽകാൻ സർവ്വേ സൂപ്രണ്ടിന് നിർദ്ദേശം നൽകിയത്. സർവ്വ് നമ്പറുകളിലെ വ്യത്യാസം സബ്-കളക്ടറും പരാതിക്കാരും ചൂണ്ടികാട്ടിയതിനെ തുടർന്നാണ് വിശദമായ അന്വേഷണം വേണമെന്ന് കളക്ടർ ആവശ്യപ്പെട്ടത്. 

വര്‍ക്കല പഞ്ചായത്തിലെ റീ സർവേ നമ്പർ 227ൽ പെട്ട 27 സെന്‍റ് പുറമ്പോക്ക് ഭൂമിയാണ് തഹസിദാർ ,,, തിരിച്ചെടുത്തതും സബ് കളക്ർ റദ്ദാക്കിയതും. ഉന്നത കോൺഗ്രസ് ബന്ധമുള്ള സ്വകാര്യ വ്യക്തിക്ക് അനുകൂലമായി സബ്കള്കടർ എടുത്ത തീരുമാനം വിവാദമായതോടെയാണ് ലാന്‍റ് റവന്യൂ കണ്മീഷണറുടെ നിർദ്ദേശ പ്രകാരം കളക്ടറുടെ തെളിവെടുപ്പ്. നടപടി ക്രമങ്ങൾ അനിസരിച്ചു തന്നെയാണ് ഭൂമി പിടിച്ചെടിത്തതെന്ന് തഹസിൽദാറും റവന്യു ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും തെളിവെടുപ്പിൽ വിശദീകരിച്ചു.ബന്ദപ്പെട്ട രേഖകളും ഹാജരാക്കി.

 അതേ സമയം റീ സർവേ നമ്പർ 227 ൽ പെട്ട ഭൂമി ബിടിആറിൽ 325ൽ1 എന്നു രേഖപ്പെടുത്തിയാതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്നായിരുന്ുന സബ് കള്കടറുടെ വിശദീകരണം.ഈ ഉത്തരവിൽ ബിടിആർ സർവേ നമ്പർ 3251 ആണ്. സർവേ സൂപ്രണ്ടിന്‍രെ കൂടി അഭിപ്രായം ചോദിച്ച ശേഷം ഇക്കാര്യത്തിൽ വ്യക്തത വരുത്തി വിശദമായ റിപ്പോർട്ട് തയ്യാറാക്കി ജില്ലാ കള്ക്ടർ ലാന്‍റ് റവന്യൂ കമ്മീഷണർക്ക് കൈമാറും.

ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച് ഫയൽ തീര്‍പ്പാക്കിയ സബ് കളക്ടറുടെ നടപടിയിൽ കളക്ടര്‍ക്ക് അപ്പീൽ അധികാരമില്ലെന്നാണ് ഭൂമി കൈവശം വച്ചിരുന്നവർ വാദിച്ചു. എന്നാൽ ലാൻറ് റവന്യൂ കമ്മീഷണറുടെ നിർദ്ദേശ പ്രകാമുള്ള തെളിവെടുപ്പിന് അധഇകാരമുണ്ടെന്ന് കളക്ടർ അറിയിച്ചു.