തിരുവനന്തപുരം: മലയാളം ന്യൂസ് ചാനലുകളിലെ പോപ്പുലര്‍ മോണിംഗ് ഷോയെന്ന പദവി നിലനിര്‍ത്തി എഷ്യാനെറ്റ് ന്യൂസിന്‍റെ വാര്‍ത്താപ്രഭാതം. 2017ലെ 39-ാം ആഴ്ച്ചയില്‍ 54 ശതമാനവും ശരാശരി 43 ശതമാനം പ്രേക്ഷകരെയും സ്വന്തമാക്കിയാണ് വാര്‍ത്താപ്രഭാതത്തിന്‍റെ കുതിപ്പ്. ദിവസത്തെ പ്രധാനപ്പെട്ടതും പ്രതീക്ഷിക്കുന്നതുമായ വാര്‍ത്തകളുടെ സമഗ്രമായ അവതരണമാണ് വാര്‍ത്താപ്രഭാതം. 

ഏഷ്യാനെറ്റ് ന്യൂസില്‍ എല്ലാദിവസവും രാവിലെ ഏഴ് മണി മുതല്‍ എട്ട് വരെയാണ് വാര്‍ത്താപ്രഭാതം. വാര്‍ത്തകളോടൊപ്പം അതിഥികളെ പങ്കെടുപ്പിച്ചുള്ള അഭിമുഖവും ഷോയിലുണ്ടാകും. റേറ്റിംഗില്‍ മലയാളം എന്‍റര്‍ടെയ്മന്‍റ് ചാനലുകളെ മറികടന്ന് ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ ഒന്നാമതെത്തിയിരുന്നു. തുടര്‍ച്ചയായ 41-ംാ ആഴ്ച്ചയിലും എഷ്യാനെറ്റ് ന്യൂസ് റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.