Asianet News MalayalamAsianet News Malayalam

ഗാന്ധിയെന്ന് പേരില്‍ ഇല്ലായിരുന്നെങ്കില്‍ എംപിയാകുമായിരുന്നില്ല

Varun Gandhi rejects political dynasties
Author
First Published Nov 12, 2017, 12:18 PM IST

ല​ക്നോ: കു​ടും​ബ-​മ​ക്ക​ൾ രാ​ഷ്ട്രീ​യ​ത്തി​നു നേ​രെ അ​ദ്ദേ​ഹം വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച് വരുണ്‍ ഗാന്ധി. താ​ൻ "​വ​രു​ണ്‍ ഗാ​ന്ധി’ അ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഒ​രി​ക്ക​ലും പാ​ർ​ല​മെ​ന്‍റി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടി​ല്ലാ​യി​രു​ന്നെ​ന്നും സു​ൽ​ത്താ​ൻ​പൂ​രി​ൽ​നി​ന്നു​ള്ള ബി​ജെ​പി എം​പി​യാ​യ വ​രു​ണ്‍ പ​റ​ഞ്ഞു. കേ​ന്ദ്ര​മ​ന്ത്രി മേ​ന​ക ഗാ​ന്ധി​യു​ടെ പു​ത്ര​നാ​ണ് വ​രു​ണ്‍ ഗാ​ന്ധി.

ഞാ​ൻ ഫി​റോ​സ് വ​രു​ണ്‍ ഗാ​ന്ധി. എ​ന്‍റെ പേ​രി​നൊ​പ്പം ഗാ​ന്ധി എ​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ 29-ാം വ​യ​സി​ൽ ഞാ​ൻ എം​പി​യാ​കു​മാ​യി​രു​ന്നി​ല്ല. വ​രു​ണ്‍ ദ​ത്ത​യോ വ​രു​ണ്‍ ഘോ​ഷോ, വ​രു​ണ്‍ ഖാ​നോ ആ​രാ​യാ​ലും പ്ര​ശ്ന​മി​ല്ലാ​ത്ത ഒ​രു ഇ​ന്ത്യ​യാ​ണ് ഞാ​ൻ കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. പേ​രി​ൽ കാ​ര്യ​മി​ല്ലാ​ത്ത, എ​ല്ലാ​വ​ർ​ക്കും സ​മാ​ന അ​വ​കാ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന ഇ​ന്ത്യ​യാ​ണു കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്- യു​പി​യി​ലെ സു​ൽ​ത്താ​ൻ​പൂ​രി​ൽ ഒ​രു പൊ​തു​പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ക്ക​വെ വ​രു​ണ്‍ പ​റ​ഞ്ഞു. 

പ്ര​ക​ട​നം മോ​ശ​മാ​യാ​ൽ ജ​ന​പ്ര​തി​നി​ധി​ക​ളെ തി​രി​ച്ചു​വി​ളി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന നി​യ​മം നി​ർ​മി​ക്കു​ന്ന​തി​നെ സം​ബ​ന്ധി​ച്ചും അ​ദ്ദേ​ഹം വാ​ചാ​ല​നാ​യി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ൽ പി​ന്നെ ജ​ന​ങ്ങ​ളു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ സ്ഥി​തി​യെ​ന്നും ഇ​തി​നു മാ​റ്റം വ​ര​ണ​മെ​ന്നും വ​രു​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു. 

Follow Us:
Download App:
  • android
  • ios