ശ്രീജിത്തിന്റെ കസ്റ്റഡിമരണം: അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് വാസുദേവന്റെ മകനും

First Published 17, Apr 2018, 9:51 AM IST
vasudevan son unhappy with police investigation in custody death
Highlights
  • വീട് ആക്രമിച്ച കേസിലെ 4 പ്രതികൾ ഇപ്പോഴും ഒളിവില്‍ 

കൊച്ചി: പോലീസ് അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് വാസുദേവന്റെ മകന് വിനിഷും. ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന് വിജീഷ് ഏഷ്യാനെറ്റ്‌ ന്യൂസിനോട്‌ പ്രതികരിച്ചു. വീട് ആക്രമിച്ച കേസിലെ 4 പ്രതികൾ ഇപ്പോഴും ഒളിവിലാണെന്ന് വിജീഷ് പറഞ്ഞു. പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിയുന്നില്ലെന്നും സമഗ്ര അന്വേഷണം വേണമെന്നും വിജീഷ് പറഞ്ഞു. 

നേരത്ത പ്രതികളെ പിടിക്കാത്ത അന്വേഷണ സംഘത്തിന്റെ നടപടി യിൽ കുടുബത്തിനു അതൃപ്തി വ്യക്തമാക്കിയിരുന്നു.സിബിഐ അന്വേഷണം വേണമെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള ആവശ്യപ്പെട്ടു.പോലീസുകാരായ പ്രതികളെ സംരക്ഷിക്കാൻ നീക്കമെന്ന് സംശയമുണ്ടെന്ന് അവര്‍ പറഞ്ഞു. മകന്റെ കൊലയാളികളെ കണ്ടെത്തണമെന്നും നീതി തേടി ഏത് അറ്റം വരെയും പോകുമെന്നും അവര്‍ വ്യക്തമാക്കി.

loader