ഫുഡ് കോപ്പറേഷനിലെ മുന്‍ ഉദ്യോഗസ്ഥന്‍ മോഹനന്‍, ഭാര്യ അംബിക എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം: വട്ടിയൂര്‍കാവ് വാഴോട്ടു കോണത്ത് ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫുഡ് കോപ്പറേഷനിലെ മുന്‍ ഉദ്യോഗസ്ഥന്‍ മോഹനന്‍, ഭാര്യ അംബിക എന്നിവരാണ് മരിച്ചത്. അംബികയുടെ മൃതദേഹം ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച നിലയിലും മോഹനന്റെത് ഫാനില്‍ തൂങ്ങിയ നിലയിലുമാണ്. 

വൈകുന്നേരം അഞ്ചു മണിയോടെയാണ് മരണ വിവരം പുറത്തറിയുന്നത്. രാവിലെ മുതല്‍ ഇരുവരേയും കാണാനില്ലായിരുന്നു. വിവരം തിരക്കാന്‍ മകള്‍ ഫോണ്‍വിളിച്ചപ്പോള്‍ എടുത്തില്ല. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മരച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്ന് വട്ടിയൂര്‍കാവ് പോലീസ് അറിയിച്ചു.