പാമ്പുകളെ എല്ലാവര്‍ക്കും പേടിയാണ്. അതും രാജവെമ്പാലയാണെങ്കിലോ ഒന്നുകൂടി ഭയമായിരിക്കും. എന്നാല്‍ നാട്ടുകാരെയും വീട്ടുകാരെയും ഒരുപോലെ ഭയചകിതരാക്കിയ സംഭവമാണ് കഴിഞ്ഞ ദിവസം തെന്മലയില്‍ ഉണ്ടായത്. പെണ്‍രാജ വെമ്പാലയെ വിഴുങ്ങാനൊരുങ്ങിയ ആണ്‍രാജവെമ്പാലയുമാണ് നാട്ടുകാരെ ഭയപ്പെടുത്തിയത്. എന്നാല്‍ വാവ സുരേഷ് എത്തി രണ്ടിനെയും മെരുക്കി ചാക്കിനുള്ളിലാക്കി. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു തെന്മലയിലെ ഉറുകുന്നില്‍ രാജവെമ്പാലകള്‍ നാട്ടുകാരെ വിറപ്പിച്ചത്.
പാമ്പുകള്‍ തമ്മിലുള്ള ആക്രമണം കൂടിയതോടെ സമീപ വാസികള്‍ വാവാ സുരേഷിനെ വിവരം അറിയിക്കുകയായിരുന്നു ഒന്‍പത് അടിയോളെ നീളമുണ്ടായിരുന്ന പെണ്‍ പാമ്പിനെ വിഴുങ്ങാന്‍ ശ്രമിക്കുന്ന 14 അടിയോളം വരുന്ന ആണ്‍ രാജവെമ്പാലയെയുമാണ് നാട്ടുകാരെ വിറപ്പിച്ചത്. പെണ്‍ പാമ്പ് പടം പൊഴിക്കാനെത്തിയപ്പോഴേക്കും ആണ്‍ പാമ്പ് ആക്രമിക്കുകയായിരുന്നു. പെണ്‍ പാമ്പിന്റെ ശരീരത്തില്‍ രണ്ട് മുറിവുകളുണ്ട്.
ഫോറസ്റ്റ് അധികൃതരുടെയും നാട്ടുകാരുടെയും സഹായത്തോടെ രണ്ടിനെയും വാവ സുരേഷ് ചാക്കിനുള്ളിലാക്കി. ഇതിനെ രണ്ടിനെയും ഉള്‍ക്കാട്ടിലേക്ക് വിട്ടു. ഇത് മൂന്നാം തവണയാണ് ഒരേ സമയം രണ്ടു രാജവെമ്പാലകളെ പിടികൂടുന്നത്. ഇതിനോടകം 120 അധികം രാജവെമ്പാലകളെ വാവ സുരേഷ് പിടികൂടി.
