പിതൃസ്മരണയിൽ സംസ്ഥാനത്ത് വിവിധ ക്ഷേത്രങ്ങളിൽ വാവു ബലി ചടങ്ങുകൾ നടന്നു. വെള്ളപ്പൊക്കം പരിഗണിച്ച് കനത്ത സുരക്ഷയിലാണ് ബലിതർപ്പണ ചടങ്ങുകൾ നടന്നത്.  പെരിയാർ നദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ ആലുവ മണപ്പുറത്ത് എത്തിയവർ ഇത്തവണ റോഡരികിലാണ് ബലിതർപ്പണം നടത്തിയത്.

കൊച്ചി: പിതൃസ്മരണയിൽ സംസ്ഥാനത്ത് വിവിധ ക്ഷേത്രങ്ങളിൽ വാവു ബലി ചടങ്ങുകൾ നടന്നു. വെള്ളപ്പൊക്കം പരിഗണിച്ച് കനത്ത സുരക്ഷയിലാണ് ബലിതർപ്പണ ചടങ്ങുകൾ നടന്നത്. പെരിയാർ നദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ ആലുവ മണപ്പുറത്ത് എത്തിയവർ ഇത്തവണ റോഡരികിലാണ് ബലിതർപ്പണം നടത്തിയത്.

പെരിയാർ കരകവിഞ്ഞ് ആലുവ ക്ഷേത്രം ദിവസങ്ങൾക്കു മുന്പേ മുങ്ങിയെങ്കിലും മണപ്പുറത്ത് ബലിതർപ്പണം മുടങ്ങിയില്ല. തോട്ടക്കാട്ടുകര -മണപ്പുറം റോഡിന്‍റെ ഇരുവശങ്ങളിലുമായിരുന്നു ഇത്തവണ ദേവസ്വംബോർഡ് ബലിത്തറകൾ സജ്ജീകരിച്ചത്. 

ആലുവ അദ്യൈതാശ്രമത്തിലും ബലിയിടാനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. തർപ്പണത്തിന്റെ ഭാഗമായി പുഴയിൽ മുങ്ങിക്കുളിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. വെള്ള പ്പൊക്കം മൂലം മുൻവ‌ഷത്തെ അപേക്ഷിച്ച് ബലിയിടാനെത്തിയവരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായി.

ചേലാമറ്റം ക്ഷേത്രത്തിലെ പാർക്കിംഗ് ഗ്രൗണ്ടിൽ ബലിതർപ്പണത്തിന് താൽക്കാലിക സംവിധാനം ഒരുക്കിയിരുന്നു. സംസ്ഥാനത്തെ മറ്റ് പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളായ തിരുവനന്തപുരം ശംഖുമുഖം, തിരുവല്ലം, വർക്കല പാപനാശം തിരുനാവായ എന്നിവിടങ്ങളിലെല്ലാം കനത്ത സുരക്ഷയിലായിരുന്നു ബലിതർപ്പണം. ശംഖുമുഖത്ത് കടലാക്രമണ ഭീഷണിക്കിടിയിലാണ് ചടങ്ങുകൾ നടന്നത്. കടലിൽ മുങ്ങിക്കുളിക്കുന്നതിനേ് നിരോധനമുള്ളതിനാൽ പ്രത്യേകം ഷവറുകൾ ക്രമീകരിച്ചിരുന്നു.