തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ പുറത്താക്കണമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം. ജേക്കബ് തോമസിന്‍റേത് ധാർമ്മികതയോടെയുള്ള നിലപാടല്ലെന്നും ആരോപണ വിധേയനായ ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് തുടരാനനുവദിക്കുന്നത് കോഴിയെ വളർത്താൻ കുറുക്കനെ ഏൽപ്പിക്കുന്നതിന് തുല്യമാണെന്നും വീക്ഷണം മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.

സിപിഎം കൂട്ടിലടച്ച തത്തയാണ് ജേക്കബ് തോമസ്. സിപിഐ എം പറയുന്നവർക്കെതിരെ മാത്രമേ മഞ്ഞയും ചുവപ്പും കാർഡുകൾ മാത്രമെ തത്ത കൊത്തിയെടുക്കുകയുള്ളുവെന്നും മുഖപ്രസംഗത്തിൽ ആരോപിക്കുന്നു.