ആറന്മുളയിലെ ദുരിത ബാധിതരുടെ പട്ടിക തയ്യാറാക്കുന്നതില്‍ വീഴ്ചവരുത്തി. പട്ടിക വൈകുന്നതിനാല്‍ അടിയന്തര ധനസഹായം കിട്ടുന്നില്ലെന്നാണ് എംഎൽഎയുടെ വിമർശനം.
ആറന്മുള: റവന്യൂ ഉദ്യോഗസ്ഥരെ വിമർശിച്ച് വീണ ജോർജ് എം എല്‍ എ. ആറന്മുളയിലെ ദുരിത ബാധിതരുടെ പട്ടിക തയ്യാറാക്കുന്നതില്‍ വീഴ്ചവരുത്തി. പട്ടിക വൈകുന്നതിനാല്‍ അടിയന്തര ധനസഹായം കിട്ടുന്നില്ലെന്നാണ് എംഎൽഎയുടെ വിമർശനം.
ആറന്മുളയിലെ ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കുന്നതിലുണ്ടായ കാല താമസത്തിന് ന്യായികരണം ഇല്ല റവന്യൂ .ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയാണ് ഇതിന് കാരണമെന്നും വീണാജോർജ് എം എല്‍ എ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.. പട്ടിക തയ്യാറാക്കാൻ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചില്ലന്നും പരാതിഉണ്ട്
കഴിഞ്ഞദിവസം പത്തനംതിട്ട കളക്ട്രേറ്റില്‍ ചേർന്ന അവലോകന യോഗത്തി കളക്ടറോടും ഇതേപരാതി വീണാജോർജ് എം എല്‍ എ അറിയിച്ചിരുന്നു. ലിസ്റ്റ് പൂർത്തിയാല്‍ മാത്രമെ വീടുകളിലേക്ക് മടങ്ങുന്നവർക്ക് കിറ്റുകള്‍ നല്‍കാൻ കഴിയുകയുള്ളു പട്ടിക തയ്യാറാക്കുന്നതില്‍ ഇനിയും കാലതാമസം ഉണ്ടായാല്‍ കിറ്റ് വിതരണവും വൈകും.
