കിഴക്കമ്പലത്തെ ജനങ്ങൾ അനുഭവിക്കുന്ന നേട്ടങ്ങൾ എല്ലാവരിലും എത്തണമെന്നും വീണ നായർ അഭിപ്രായപ്പെട്ടു. അതേ സമയം വീണയ്ക്ക് മത്സരിക്കാൻ സാധിക്കാത്തതിനാൽ ഏറ്റുമാനൂരിൽ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നീക്കത്തിലാണ് എൻഡിഎ.

കൊച്ചി: ഏറ്റുമാനൂരിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറേണ്ടി വന്നതിൽ വിശദീകരണവുമായി നടി വീണ നായർ. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന് ട്വന്റി 20 സ്ഥാനാർത്ഥിത്വത്തിൽ നിന്ന് വീണയ്ക്ക് പിൻമാറേണ്ടി വന്നിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള നടപടികൾ ചെയ്തിരുന്നുവെന്ന് വീണ പറഞ്ഞു. ചങ്ങനാശ്ശേരിയിൽ മുൻപ് വോട്ട് ചെയ്തിട്ടുണ്ടെന്നും അവിടെ ഉണ്ടാകും എന്നാണ് കരുതിയതെന്നും വീണ മാധ്യമങ്ങളോട് പ്രതികരിക്കവേ വിശദമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ ആണ് വോട്ട് ചെയ്തത്. ജീവിതത്തിൽ ആകെ ഒരു തവണയാണ് വോട്ട് ചെയ്തത്. പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും രണ്ട് വോട്ടേഴ്സ് ലിസ്റ്റാണ് എന്നറിയാമായിരുന്നു.

പക്ഷേ ഒരുതവണ വോട്ട് ചെയ്തപ്പോൾ അത് ഉണ്ടാകുമെന്ന് കരുതിയെന്നും വീണ പറഞ്ഞു. പൊതുപ്രവർത്തനത്തിൽ തുടരുമെന്നും ട്വന്റി 20യുടെ ഭാഗമായിത്തന്നെ ഉണ്ടാകുമെന്നും വീണ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രചരണത്തിലും സജീവമായി ഉണ്ടാകും. ട്വന്റി 20യുടെ പ്രവർത്തനശൈലി കേരളത്തിൽ ഉണ്ടാകണം. കിഴക്കമ്പലത്തെ ജനങ്ങൾ അനുഭവിക്കുന്ന നേട്ടങ്ങൾ എല്ലാവരിലും എത്തണമെന്നും വീണ നായർ അഭിപ്രായപ്പെട്ടു. അതേ സമയം വീണയ്ക്ക് മത്സരിക്കാൻ സാധിക്കാത്തതിനാൽ ഏറ്റുമാനൂരിൽ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നീക്കത്തിലാണ് എൻഡിഎ.