എല്‍ഡിഎഫില്‍ എടുക്കണമെന്നാവശ്യപ്പെട്ട് വീരേന്ദ്രകുമാര്‍ കോടിയേരിക്ക് കത്ത് നല്‍കി

First Published 8, Mar 2018, 2:30 PM IST
veerendrakumar discisses with kodiyeri balakrishnan
Highlights

 നാളെ എൽ.ഡി.എഫ് യോഗം നടക്കാനിരിക്കെയാണ് ഇന്ന് രാവിലെ എ.കെ.ജി സെന്ററില്‍ വെച്ച് കൂടിക്കാഴ്ച നടന്നത്.  

തിരുവനന്തപുരം: ഇടതുമുന്നണിയില്‍ എടുക്കണമെന്നാവശ്യപ്പെട്ട് എം.പി വീരേന്ദ്രകുമാർ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചർച്ച നടത്തി.  നാളെ എൽ.ഡി.എഫ് യോഗം നടക്കാനിരിക്കെയാണ് ഇന്ന് രാവിലെ എ.കെ.ജി സെന്ററില്‍ വെച്ച് കൂടിക്കാഴ്ച നടന്നത്.  എൽ.ഡി.എഫിൽ എടുക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയെന്ന് വീരേന്ദ്രകുമാർ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. സംസ്ഥാനത്ത് ഒഴിവുവന്ന രാജ്യസഭാ സീറ്റ് ആർക്കെന്ന് തീരുമാനിക്കാനാണ് നാളെ  എൽ.ഡി.എഫ് ചേരുന്നത്.

loader