നോട്ടില്‍ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സമ്മതിച്ചതായാണ് വിവരം. പോളിമര്‍ ക്യാപ്‌സ്യൂളുകള്‍ക്കൊപ്പം മൃഗക്കൊഴുപ്പില്‍ നിന്ന് നിര്‍മ്മിക്കുന്ന ടാലൊ എന്ന പദാര്‍ത്ഥമാണ് നോട്ടില്‍ ഉപയോഗിച്ചിരിക്കുന്നതെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറയുന്നത്. സോപ്പ്, മെഴുകുതിരി എന്നിവയുടെ നിര്‍മ്മാണത്തിനടക്കം ഉപയോഗിക്കുന്ന പദാര്‍ത്ഥമാണ് ടാലൊ. ബീഫ്, മട്ടന്‍, പന്നിയിറച്ചി എന്നിവയില്‍ നിന്നാണ് ടാലോ നിര്‍മ്മിക്കുന്നത്.

നോട്ടിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം വെജിറ്റേറിയന്‍മാര്‍ വന്‍ പ്രതിഷേധമാണ് ഉയത്തുന്നത്. നോട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒപ്പു ശേഖരണവും നടത്തി വരികയാണ്. 40,000 പേര്‍ ഇതിനകം ഒപ്പിട്ടു കഴിഞ്ഞു. മൃഗക്കൊഴുപ്പടങ്ങിയ നോട്ട് തങ്ങള്‍ ഉപയോഗിക്കാന്‍ തയ്യാറല്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ബ്രെക്സിറ്റിനു ശേഷം ബ്രിട്ടന്‍റെ സാമ്പത്തിക രംഗത്തെ കുഴപ്പങ്ങള്‍ വിടാതെ പിന്തുടരുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.